കാനഡയില്‍ വിമാനത്തിന് തീപിടിച്ചു, അടിയന്തര ലാന്‍ഡിങ്ങ്

08 June, 2024

ടൊറന്റോ: കാനഡയില്‍ വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്. ടൊറന്റോയിലെ പിയേഴ്സണ്‍ വിമാനത്താവളത്തിലാണ് അപകടം. എയര്‍ കാനഡ വിമാനത്തിനാണ് തീ പിടിച്ചത്. ബോയിങ് ഫ്ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് പുറപ്പെട്ട് മിനിറ്റുകള്‍ക്കകം തീ പിടിച്ചത്.

രാത്രി 8:46 ന് വിമാനം പുറപ്പെട്ടെ വിമാനം മിനിറ്റുകള്‍ക്കകം 9:50 ന് തിരിച്ചിറങ്ങി. വിമാനം പുറപ്പെടുമ്പോള്‍ വലത് എഞ്ചിനില്‍ നിന്ന് തീ പടരുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ചെറിയ സ്ഫോടനത്തോടെ വിമാനത്തിന്റെ ടെയില്‍ കത്തിനശിച്ചു. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന 400 യാത്രക്കാര്‍ക്കും കാബിന്‍ ക്രൂവിനും പരിക്കുകളില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതോടെ വന്‍ അപകടം ഒഴിവായി.

Comment

Editor Pics

Related News

സ്ത്രീകളോട് ലൈംഗിക ചുവയോടെ പെരുമാറി: ഇന്ത്യക്കാരന്‍ കാനഡയില്‍ അറസ്റ്റില്‍
കാനഡയില്‍ പുതുചരിത്രമെഴുതി മെഗാതിരുവാതിര
കാനഡയിലെത്തുന്ന ഇന്ത്യക്കാരെ തിരിച്ചയച്ച് ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി
കാനഡയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 20 മില്യന്‍ ഡോളറിന്റെ സ്വര്‍ണ്ണം ഇന്ത്യയില്‍