Or copy link
ടൊറന്റോ: മധുരഗീതം മിസ് ആന്‍ഡ് മിസിസ് മലയാളി കാനഡ സൗന്ദര്യമത്സരത്തില്‍ അനീഷ ജോര്‍ജും ജനനി മരിയ ആന്റണിയും വിജയിച്ചു. ഇരുവരും മിസ് ആന്‍ഡ് മിസിസ് കാനഡ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയും നേടി.
കാനഡയിലെ മലയാളം എഫ്എം റേഡിയോയായ മധുരഗീതം ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ മല്‍സരത്തില്‍ രണ്ടു വിഭാഗങ്ങളിലായി 29 പേരാണ് പങ്കെടുത്തത്. നടി പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു സെലബ്രിറ്റി ജഡ്ജ്. ഫിലിം പ്രൊഡ്യൂസറും നടനുമായ ടോം ജോര്‍ജ് കോലത്ത്, മിസ് ആന്‍ഡ് മിസിസ് കാനഡ സിഇഒയും ഫൗണ്ടറുമായ ആനി മാഞ്ഞൂരാന് എന്നിവരായിരുന്നു മറ്റ് വിധികര്‍ത്താക്കള്‍
മിസ് കാറ്റഗറിയില്‍ അനീഷ ജോര്‍ജിന് പിന്നിലായി ഹുനൈന നവാസ് ഫസ്റ്റ് റണ്ണറപ്പും ഗിഫ്റ്റി ഷാജു സെക്കന്‍ഡ് റണ്ണറപ്പും ആയപ്പോള്‍, മിസിസ് കാറ്റഗറിയില്‍ ജനനി മരിയ ആന്റണിക്ക് പിന്നിലായി മിലി ഭാസ്കര്‍ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും വീണ ബേബി സെക്കന്‍ഡ് റണ്ണറപ്പുമായി.
കാനഡയിലെ മലയാളി വനിതാസമൂഹത്തിന് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു സൗന്ദര്യമത്സരത്തിലൂടെ ലക്ഷ്യമിട്ടതെന്ന് മധുരഗീതം സിഇഒയും പ്രൊഡ്യൂസറുമായ വിജയ് സേതുമാധവനും ക്രിയേറ്റീവ് ഡയറക്ടര്‍ മൃദുല മേനോനും അറിയിച്ചു. ചലച്ചിത്രതാരം ബെന്‍സി മാത്യൂസ്, മുഖ്യ സ്പോണ്‍സര്‍മാരായ മനോജ് കരാത്ത (കനേഡിയന്‍ ഹോം), ബോബന് ജയിംസ് (ട്രിനിറ്റി ഗ്രൂപ്പ്) തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍ജെമാരായ വിദ്യാശങ്കര്‍, ബിന്ദു മേക്കുന്നേല്‍, ലാലു, മാളു തുടങ്ങിയവര്‍ അവതാരകരായിരുന്നു.
മിസ് കാനഡ വിഭാഗത്തില്‍ ആഷ്ലി ജയിംസ്, അപര്‍ണ രാജേഷ് നായര്‍, ഷാരണ്‍ ഡോണ്‍, രംഗി രഘുനന്ദനന്, ആതിര മേനോന്, അഥര്‍വ വെള്ളപ്പറമ്പില്‍, മാളവിക ഷീജ ഷിമ്മി, അനീഷ ജോര്‍ജ്, ചിത്ര കെ. മേനോന്, ദിവ്യ ജോര്‍ജ് പനയ്ക്കല്‍, ഷൈമ ചിറയ്ക്കല്‍, ജെമിമ മേരി അനില്‍ എന്നിവരും മിസിസ് വിഭാഗത്തില്‍, അര്‍ഷിദ അനിമേഷ്, നിഷ തോമസ്, ലക്ഷ്മി മോഹന്‍ദാസ്, റെനി രഘുനാഥ്, വിദ്യ ഹരിസ ദീപ്തി ദാസ്, നീതു നൈനാന്, അനുപമ ഗണേശന്, കിത്തു വര്‍ഗീസ്, ഡൈന ക്രിസ്റ്റഫര്‍, അനു ഫിലിപ്പ് എന്നിവരും ഫൈനലിസ്റ്റുകളായി മല്‍സരവേദിയിലെത്തി.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
Comment