തനിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വേണ്ടെന്ന് നടന്‍ സുരേഷ് ഗോപി

10 June, 2024


തനിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വേണ്ടെന്നും അത് ഒഴിയാനാണ് താത്പര്യമെന്നും നടന്‍ സുരേഷ് ഗോപി. തനിക്ക് സിനിമ ചെയ്‌തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കേരളത്തിലേക്ക് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കൊണ്ടുവരാനാണ് ആദ്യ ശ്രമമെന്നും അദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ വളര്‍ച്ച എന്നുപറയുന്നത് നിക്ഷിപ്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ''ഇന്നത്തെ അനുഭവം കൊണ്ട് ഒന്നുമാകുന്നില്ല. ഇനി എന്താണ് ജോലി എന്നറിയണം. അതിന് ശേഷം എനിക്ക് എന്താണ് ചെയ്യാന്‍ പറ്റുക എന്നറിയണം. അതുമാത്രമല്ല, എന്റെ സിനിമ എന്ന് പറയുന്നത് ഇപ്പോഴും അവിടെ നില്‍ക്കുകയാണ്. ഏത് വകുപ്പാണെന്ന് ഒരു ഐഡിയയും ഇല്ല. ഒരു പ്രതീക്ഷയുമില്ല. എന്നെ സ്വതന്ത്രമായി പറക്കാന്‍ വിടുമെന്നാണ് പ്രതീക്ഷ'' - സുരേഷ് ഗോപി പറഞ്ഞു.




Comment

Related News

നടിമാർ പരാതികളുമായി മുന്നോട്ടുവരുന്നത് നല്ല കാര്യം; വിൻസിക്ക് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ
പത്ത് വർഷമായി ഷൈൻ വേട്ടയാടപ്പെടുന്നു, വിൻസിയും കുടുംബവുമായി ദീർഘകാല ബന്ധം; നടൻ ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ
ഞാൻ നീതി തേടുന്നില്ല, മാറ്റം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ; നടി വിൻസി അലോഷ്യസ്
സിനിമയിൽ മയക്കുമരുന്നുപയോ​ഗമുണ്ട്; തന്റെ ദുരനുഭവം വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്