കാനഡയില്‍ ഇന്ത്യന്‍ യുവാവിന് വെടിയേറ്റ് ദാരുണാന്ത്യം

11 June, 2024

ലുധിയാന സ്വദേശിയും കനേഡിയന്‍ പെര്‍മനന്റ് റസിഡന്റുമായ യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. 2019 ലാണ് സ്റ്റുഡന്റ് വിസയില്‍ യുവരാജ് കാനഡയിലെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്നു. വെള്ളിയാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ യുവരാജിനെ കണ്ടെത്തിയത്. യുവരാജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് റോയല്‍ കനേഡിയന്‍ പൊലീസ് അറിയിച്ചു.

സംഭവത്തില്‍ മന്‍വീര്‍ ബസ്‌റാം(23), സാഹിബ് ബസ്ര(20), ഹര്‍കിരാത് ജൂട്ടി(23), കെയ്‌ലോണ്‍ ഫ്രാങ്കോയിസ്(20) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. 

സംഭവത്തിന് തൊട്ടുമുമ്പ് നാട്ടിലുള്ള അമ്മയുമായി യുവരാജ് സംസാരിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Comment

Editor Pics

Related News

സ്ത്രീകളോട് ലൈംഗിക ചുവയോടെ പെരുമാറി: ഇന്ത്യക്കാരന്‍ കാനഡയില്‍ അറസ്റ്റില്‍
കാനഡയില്‍ പുതുചരിത്രമെഴുതി മെഗാതിരുവാതിര
കാനഡയിലെത്തുന്ന ഇന്ത്യക്കാരെ തിരിച്ചയച്ച് ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി
കാനഡയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 20 മില്യന്‍ ഡോളറിന്റെ സ്വര്‍ണ്ണം ഇന്ത്യയില്‍