കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിന്റെ പ്രോഗ്രാമിന് വിലക്ക്

12 June, 2024

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ യൂണിവേഴ്സിറ്റി എന്‍ജിനിയറിങ് കോളജില്‍ ബോളിവുഡ് നടിയും പോണ്‍താരവുമായ സണ്ണി ലിയോണിന്റെ പ്രോഗ്രാമിന് വിലക്ക്.  ഇത് സംബന്ധിച്ച നിര്‍ദേശം വിസി ഡോ. കുന്നുമ്മല്‍ മോഹന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം അഞ്ചിന് സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാം നടത്താനായിരുന്നു തീരുമാനം. ഈ പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി തേടിയിരുന്നില്ല.

തിരുവന്തപുരം എന്‍ജിനിയറിങ് കോളജിലും കഴിഞ്ഞവര്‍ഷം കുസാറ്റിലും സംഘടിപ്പിച്ച പരിപാടിയില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതോടെ പുറത്തുനിന്നുള്ള ഡിജെ പാര്‍ട്ടികള്‍, സംഗീതനിശ തുടങ്ങിയവ ക്യാമ്പസില്‍ നടത്തുന്നതിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.


Comment

Editor Pics

Related News

നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു
അര്‍ജുനെ കണ്ടെത്താനായില്ല, ശ്രമങ്ങള്‍ വിഫലം, തെരച്ചില്‍ പുഴയിലേക്ക്
കുവൈറ്റില്‍ ബില്‍ഡിംഗില്‍ തീപിടുത്തം, ഒരു മലയാളി കുടുംബത്തിലെ 4 പേര്‍ മരിച്ചു
ആഗോളവ്യാപകമായി മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പണിമുടക്കി