കേന്ദ്രമന്ത്രിയുടെ ശമ്പളം തനിക്കു വേണ്ടെന്ന് സുരേഷ് ഗോപി, സിനിമയില്‍ തുടരും

12 June, 2024

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാര്‍ഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സുരേഷ് ?ഗോപിയുടെ പ്രതികരണം. 

ഇതിന്റെ ശമ്പളം ഞാന്‍ എടുക്കില്ല. ഇത് രാജ്യസഭയില്‍ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാര്‍ഗം ഇല്ല. വ്യക്തിപരമായ ബാധ്യതകള്‍ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാന്‍ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട'- സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ?ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും. പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. പഠിച്ച് മന്നന്‍ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നല്‍കും. ടൂറിസത്തെ വിനോദമേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Comment

Editor Pics

Related News

നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു
അര്‍ജുനെ കണ്ടെത്താനായില്ല, ശ്രമങ്ങള്‍ വിഫലം, തെരച്ചില്‍ പുഴയിലേക്ക്
കുവൈറ്റില്‍ ബില്‍ഡിംഗില്‍ തീപിടുത്തം, ഒരു മലയാളി കുടുംബത്തിലെ 4 പേര്‍ മരിച്ചു
ആഗോളവ്യാപകമായി മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പണിമുടക്കി