ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്

13 June, 2024

പോണ്ടിച്ചേരി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്. ഇടതു കാല്‍പ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയില്‍ വച്ച് ഷൂട്ടിങ് പുരോഗമിക്കുന്ന മണിരത്‌നം രത്‌നം ചിത്രം തഗ് ലൈഫിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു.


 തുടര്‍ന്ന് രാത്രിയില്‍ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടന്‍ കമല്‍ഹാസനും നസീറും ജോജുവിനൊപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.


Comment

Editor Pics

Related News

നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു
അര്‍ജുനെ കണ്ടെത്താനായില്ല, ശ്രമങ്ങള്‍ വിഫലം, തെരച്ചില്‍ പുഴയിലേക്ക്
കുവൈറ്റില്‍ ബില്‍ഡിംഗില്‍ തീപിടുത്തം, ഒരു മലയാളി കുടുംബത്തിലെ 4 പേര്‍ മരിച്ചു
ആഗോളവ്യാപകമായി മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പണിമുടക്കി