കുവൈത്ത് അഗ്നിബാധ; മരിച്ച മലയാളികളുടെ കുടുംബത്തിന് എട്ട് ലക്ഷം, ആശ്രതിര്‍ക്ക് ജോലി; പ്രഖ്യാപനവുമായി കമ്പനി

13 June, 2024

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഗ്നിബാധയില്‍  മരിച്ച മലയാളികളുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. അപകടത്തില്‍ മരിച്ചവരുടെ ആശ്രതിര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരരക്ഷ തുക,മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതായിനായി സര്‍ക്കാരിനും എംബസിക്കും ഒപ്പം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും എന്‍ബിടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൃതദ്ദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 19 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.


Comment

Editor Pics

Related News

ഒമാനില്‍ കപ്പലപകടം: ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി
യു.എ.ഇയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്
കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, രണ്ടു മലയാളികള്‍ക്ക് പരുക്ക്
സൗദിയില്‍ ജയിലില്‍ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി