നടന്‍ പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍

13 June, 2024

ചെന്നൈ: തമിഴ് നടന്‍ പ്രദീപ് കെ വിജയന്‍ (45) മരിച്ച നിലയില്‍. ചെന്നൈ പലവാക്കത്തുള്ള വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നി?ഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപ്പേട്ട ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പലവാക്കത്തുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ പ്രദീപ് ഫോണ്‍ എടുക്കാതിരുന്നതോടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ചാണ് നീലങ്കരൈ പൊലീസ് വീടിനുള്ളില്‍ പ്രവേശിച്ചത്. പ്രദീപിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്ക്കേറ്റ ക്ഷതവും ഹൃദയാഘാതവും മൂലം രണ്ട് ദിവസം മുമ്പ് പ്രദീപ് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് നീലങ്കരൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. അശോക് സെല്‍വന്‍ നായകനായെത്തിയ തെ?ഗിഡിയിലെ കഥാപാത്രമാണ് പ്രദീപിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.


Comment

Editor Pics

Related News

നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു
അര്‍ജുനെ കണ്ടെത്താനായില്ല, ശ്രമങ്ങള്‍ വിഫലം, തെരച്ചില്‍ പുഴയിലേക്ക്
കുവൈറ്റില്‍ ബില്‍ഡിംഗില്‍ തീപിടുത്തം, ഒരു മലയാളി കുടുംബത്തിലെ 4 പേര്‍ മരിച്ചു
ആഗോളവ്യാപകമായി മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പണിമുടക്കി