ഭാര്യ മരിച്ചു; ആഭ്യന്തര സെക്രട്ടറി സ്വയം വെടിവെച്ച് മരിച്ചു

19 June, 2024

ഗുവാഹത്തി: ഭാര്യ മരിച്ചയുടന്‍ ആഭ്യന്തര സെക്രട്ടറി സ്വയം വെടിവെച്ച് മരിച്ചു. അസം ആഭ്യന്തര സെക്രട്ടറി സിലാദിത്യ ചേതിയ ഐപിഎസ് ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളിലായിരുന്നു സംഭവം. വളരെക്കാലമായി ക്യാന്‍സറുമായി മല്ലിടുകയായിരുന്ന ഭാര്യയുടെ മരണം ഡോക്ടര്‍ പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ചേതിയ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ അസം പോലീസ് കുടുംബമൊന്നാകെ അഗാധമായ ദുഃഖത്തിലാണെന്ന് ഡിജിപി ജി.പി. സിംഗ് എക്സില്‍ കുറിച്ചു. ഫോറന്‍സിക്, സിഐഡി ഉദ്യോഗസ്ഥരുടെ സംഘത്തെ ആശുപത്രിയിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.

2009 ബാച്ച് ഐപിഎസ് ഓഫീസറായ ചേതിയ നേരത്തെ ടിന്‍സുകിയ, സോനിത്പൂര്‍ ജില്ലകളില്‍ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ചേതിയയുടെ അമ്മയും ഭാര്യയുടെ അമ്മയും മരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ പിതാവും ജീവിച്ചിരിപ്പില്ല. ചേതിയയ്ക്കും ഭാര്യയ്ക്കും കുട്ടികളില്ലായിരുന്നു.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി