ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

20 June, 2024

തിരുവനന്തപുരം: ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാജി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മനോജും രാജിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി