Or copy link
21 June, 2024
ആഗ്ര: മുന്‍ കാമുകനെ ബേസ് ബോള്‍ ബാറ്റ് കൊണ്ട് യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. മുന്‍ കാമുകനെ യുവതി ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിയ്ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കവിത ചഹര്‍ എന്ന യുവതിയാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന്
ബ്രജ് വീര്‍ സിംഗ് എന്ന 40കാരനാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ആഗ്രയിലെ മാല്‍പുരയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ഇപ്പോഴത്തെ കാമുകനുമായി ചേര്‍ന്നാണ് കവിത കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കവിതയെയും കൊലപാതകത്തിലുള്‍പ്പെട്ട മറ്റ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളെയും റിമാന്‍ഡ് ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ സോനം കുമാര്‍ പറഞ്ഞു. വിവാഹിതയായ കവിത 2007 മുതല്‍ ബ്രജ് വീര്‍ സിംഗുമായി ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു. കവിതയുടെ ഭര്‍ത്താവിന്റെ വീടിനടുത്തായിരുന്നു ബ്രജ് വീറിന്റെ വീട്. അവിടെ നിന്ന് തുടങ്ങിയ പരിചയമാണ് പ്രണയമായി വളര്‍ന്നത്. പത്ത് വര്‍ഷത്തോളം ബ്രജ് വീറിനൊപ്പമാണ് കവിത കഴിഞ്ഞിരുന്നത്.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment