ബന്ധുവിന്റെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

21 June, 2024


കോഴിക്കോട്: ബന്ധുവിന്റെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ  യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മല്‍ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് വൈകീട്ടോടെ മരിച്ചു. ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനത്തിലായിരുന്നു. മാതാപിതാക്കള്‍: രവീന്ദ്രന്‍, റീജ. സഹോദരന്‍: ശ്രീഹരി.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി