പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

21 June, 2024


ഹൈദരാബാദ്: പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മദ്യപാനിയും പോണ്‍ വീഡിയോകള്‍ക്ക് അടിമയുമാണ് അറസ്റ്റിലായ പിതാവെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രയില്‍ ജൂണ്‍ ഏഴിനാണ് സംഭവം. പ്രതിയും മകളുമടങ്ങുന്ന കുടുംബം തെലങ്കാനയില്‍നിന്ന് ആന്ധ്രയിലെ മിയാപൂരിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ പഴയ വീട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ച മകള്‍ തനിയെ വീട് വിട്ട് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതി മകളെ തിരഞ്ഞിറങ്ങി. ഒരുപാട് നേരത്തെ തിരച്ചിലിന് ശേഷം മകളെ കണ്ടെത്തിയ പ്രതി അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചുകൊണ്ടുപോയി.

പോകുന്ന വഴിയെയാണ് പ്രതി മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും കൊലപ്പെടുത്തുന്നതും. മകളുമായി കാടിനുള്ളിലേക്ക് കയറിപ്പോയ പ്രതി അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. മകള്‍ ആക്രമണത്തെ ചെറുക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. മകള്‍ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതി മൃതദേഹം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി