Or copy link
23 June, 2024
ലൈംഗികാതിക്രമ കേസിലെ പ്രതിയായ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും കര്‍ണാടക നിയമസഭാംഗവുമായ സൂരജ് രേവണ്ണയ്ക്കെതിരെയും ബലാത്സംഗക്കേസ്.
ജൂണ്‍ 16 ന് ഫാം ഹൗസില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഹാസനിലെ ഹോളനരസിപുര പോലീസ് സ്റ്റേഷനില്‍ സൂരജിനെതിരെ ഒരു യുവതി പരാതി നല്‍കിയിരുന്നു.
സൂരജ് രേവണ്ണ തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ചുവെന്നും ബലമായി ചുംബിക്കുകയും ചുണ്ടുകളിലും കവിളുകളിലും കടിക്കുകയും ചെയ്തതായി പരാതിക്കാരി പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു. രാഷ്ട്രീയ ഉയര്‍ച്ചയുണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു.
സംഭവത്തെക്കുറിച്ച് പിന്നീട് സൂരജിന് മെസേജ് അയച്ചിരുന്നുവെന്നും, വിഷമിക്കേണ്ട എല്ലാം ശരിയാകും എന്നായിരുന്നു സൂരജ് മറുപടി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment