Or copy link
23 June, 2024
തിരുവനന്തപുരം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. വെള്ളറട സ്വദേശി അരുള നന്ദകുമാര്‍-ഷൈനി ദമ്പതികളുടെ മകന്‍ അഖിലേഷ് കുമാര്‍ (13) ആണ് മരിച്ചത്. വീടിനുള്ളിലെ ജനാലയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. എന്നാല്‍ കൈകള്‍ തുണികൊണ്ട് പിന്നില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയം മാതാപിതാക്കള്‍ പിടിഎ മീറ്റിംഗുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ ആയിരുന്നു. മുത്തച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലേക്ക് പുറത്ത് നിന്നും ആരും വന്നിട്ടില്ലെന്നാണ് വിവരം. അഖിലേഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് മുത്തച്ഛന്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment