കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം

25 June, 2024

തിരുവനന്തപുരം: കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം. കളിയിക്കാവിളയിലാണ് യുവാവിനെ കാറിനുള്ളില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയന്‍കീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

വാഹനം അസ്വഭാവികമായി ലൈറ്റിട്ട് കിടക്കുകയായിരുന്നെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്ത നിലയിലായിരുന്നു. ഇയാള്‍ക്കു തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങാനായി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് കുടുംബം പറയുന്നത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാമെന്നാണ് പൊലീസ് നിഗമനം. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.




Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി