76 കാരിയെ ബലാത്സംഗം ചെയ്ത 25 കാരന്‍ പിടിയില്‍

29 June, 2024


ആലപ്പുഴ: 76 കാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ 25കാരന്‍ പിടിയില്‍. കായംകുളത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പിടിയിലായത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.





Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി