പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ച 20കാരിയെ കൊന്ന് കത്തിച്ചു

05 July, 2024

ജയ്പൂര്‍:  പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ച 20കാരിയെ കൊന്ന് കത്തിച്ചു. രാജസ്ഥാനിലെ ജാല്‍വാറിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിന് പിന്നാലെ കൊലപ്പെടുത്തകയും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ച് സംസ്‌കരിക്കുകയുമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദമ്പതികള്‍ പലയിടത്തായി മാറി മാറി താമസിച്ച് വരികയായിരുന്നു. അതിനിടെ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ദമ്പതികള്‍ എത്തിയതായി യുവതിയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. അവിടെയെത്തിയ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് യുവതിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി