അമ്മയും മകളും അമിത അളവില്‍ മരുന്ന് കഴിച്ച് മരിച്ച നിലയില്‍

06 July, 2024


അമ്മയും മകളും മരിച്ച നിലയില്‍. പാലോട് പേരയം ചെല്ലഞ്ചിയില്‍  ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം

മാനസിക സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുകള്‍ പറയുന്നു. 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവില്‍ കേസില്‍ മൂന്നു ദിവസം മുന്‍പ് വന്ന വിധി ഇവര്‍ക്ക് പ്രതികൂലമായിരുന്നു. തുടര്‍ന്ന് ഇവര്‍ മാനസികമായി തളര്‍ന്നിരുന്നു. ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല.

ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടത്. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി