അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന വിദ്യാര്‍ഥി അറസ്റ്റില്‍

07 July, 2024

ഗുവാഹത്തി: അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍. യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കത്തി കൊണ്ടു കുത്തിയത്.  അസമിലെ ശിവസാഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 

ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകന്‍ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകന്‍ ഇതേ വിദ്യാര്‍ഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ലാസില്‍ നിന്നും വിദ്യാര്‍ഥിയെ ഇറക്കിവിട്ടതായും സഹപാഠികള്‍ പറയുന്നു.

അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടാതെയും യൂണിഫോമില്ലാതെയും ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ശകാരിച്ചു. ഇതിനിടെയാണു വിദ്യാര്‍ഥി കത്തി കൊണ്ട് ആക്രമിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി