Or copy link
ഇസ്ലാമാബാദ്: രണ്ടാഴ്ച പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റില്‍. പാകിസ്ഥാനിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ ചാക്കില്‍ പൊതിഞ്ഞ ശേഷം കുഴിച്ചു മൂടുകയായിരുന്നു. കേസില്‍ തയ്യബിനെ റിമാന്‍ഡ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ലഹോറിലെ ഡിഫന്‍സ് ബിയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment