കാനഡയിലെത്തുന്ന ഇന്ത്യക്കാരെ തിരിച്ചയച്ച് ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി

11 July, 2024


ന്യൂഡല്‍ഹി: സന്ദര്‍ശക വിസയില്‍ കാനഡയിലെത്തുന്ന ഇന്ത്യക്കാരെ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കുന്നു. നൈജീരിയന്‍ പൗരന്മാരെയും തിരിച്ചയക്കുന്നുണ്ട്. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിയാണ് യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നത്. അതിര്‍ത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്നാണ് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി പറയുന്നത്. 

രണ്ട് മാസങ്ങള്‍ക്കിടെ ടൊറന്റോ, മോണ്‍ട്രിയല്‍ വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള ഒന്നിലധികം കേസുകള്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്. മടങ്ങിപ്പോകാന്‍ വിസമ്മതിക്കുന്നവരോട് അഭയാര്‍ത്ഥികള്‍ക്കായുള്ള അപേക്ഷ നല്‍കാനാണ് കാനഡ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിദേശ പൗരന്മാര്‍ക്ക് കാനഡയില്‍ പ്രവേശനം നിഷേധിക്കാന്‍ സിബിഎസ്എ ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരമുപയോഗിച്ചാണ് ഇന്ത്യക്കാരെ തടയുന്നതെന്നാണ് ആക്ഷേപം. അഭയാര്‍ത്ഥി അപേക്ഷ നല്‍കാനാവശ്യപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നുവെന്നാണ് കാനഡയിലെ ഇന്ത്യക്കാര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഇതുവരെ കനേഡിയന്‍ സര്‍ക്കാരോ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.


Comment

Related News

കാനഡയിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥി പൈലറ്റിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് കുടുംബം
പൊതുപരിപാടികളിലെ ഷി ജിൻപിംഗിന്റെ അസാന്നിധ്യം ചർച്ച, ഫോട്ടോകൾ സഹിതം മറുപടി നൽകി ചൈന
കാനഡയിലെ കപിൽ ശർമ്മയുടെ കഫേയിൽ വെടിവെപ്പ്: ഞെട്ടിക്കുന്ന വാർത്ത
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് മരിച്ചു