Or copy link
മോണ്‍ക്ടണ്‍: സ്ത്രീകളോടും പെണ്‍കുട്ടിളോടും ലൈംഗിക ചുവയോടെ പെരുമാറിയ ഇന്ത്യക്കാരന് കാനഡയില്‍ അറസ്റ്റില്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്ക് പ്രവിശ്യയിലെ മോണ്‍ക്ടണ്‍ നഗരത്തിലുള്ള വാട്ടര്‍ പാര്‍ക്കിലാണ് സംഭവം. നോവ സ്കോഷ്യയിലെ ഹാലിഫാക്സില്‍ താമസിക്കുന്ന 25 വയസ്സുകാരനാണ് പ്രതി. ലൈംഗിക ഉദ്യേശത്തോടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശരീരത്തില്‍ സ്പര്‍ശിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് ഇയാളെ പിടികൂടിയത്.
16 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെടെ 12 പേരാണ് ഇയാള്‍ ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കസ്റ്റഡിയില്‍ നിന്ന് ഇയാളെ വിട്ടയച്ചു. ഒക്ടോബര്‍ 24 ന് മോങ്ടണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കും.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment