Or copy link
തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാള്‍ക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുതെന്ന് നടന് ആസിഫ്. രമേശ് നാരായണന് അപമാനിച്ചു എന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. രമേശ് നാരായണന് അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് തനിക്ക് മനസ്സിലാകുമെന്നും ആസിഫ് അലി പറഞ്ഞു.ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്നായി മാറരുത്. എനിക്ക് നിങ്ങളെല്ലാവരും നല്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഐ ലവ് യു ഗയ്സ്. നിങ്ങളില്‍ നിന്ന് ഇത്രയും സ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം'- ആസിഫ് അലി പറഞ്ഞു
'എന്തു മറപടി പറയണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു. മതപരമായി വരെ ചര്‍ച്ചകളെത്തി. ഇത്രും സീനിയറായ അദ്ദേഹം മാപ്പ് പറയുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചു. അതേസമയം എന്നെ പിന്തുണച്ചതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നി. എല്ലാവരും പിന്തുണച്ചു. വിദ്വേഷ പ്രചാരണം പാടില്ല. അദ്ദേഹത്തിന്റെ വേദന മനസിലായി. അദ്ദേഹത്തിന് വിഷമമാകാത്ത വിധത്തിലാകണം മറുപടിയെന്ന് വിചാരിച്ചു. അതാണ് മറുപടി പറയാന്‍ വൈകിയത്. ഇന്നലെ ഞാന്‍ ഫോണ്‍ ഓഫാക്കി വച്ചു. ഇന്ന് സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മെസേജ് വന്നു. മോനേ... പ്ലീസ് .. കോള്‍ ബാക്ക്.. പിന്നീട് ഫോണില്‍ വിളിച്ചു. അദ്ദേഹം ഒരുപാട് വിഷമത്തിലാണുള്ളതെന്ന് ആ ശബ്ദത്തില്‍ നിന്ന് മനസിലായി. പലപ്പോഴും ശബ്ദം ഇടറി' - ആസിഫ് അലി പറയുന്നു.
'നമുക്ക് എതിരെ നില്ക്കുന്ന ആളിന്റെ മനസ് അറിയാന്‍ ശ്രമിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ എനിക്ക് ഒരുരീതിയിലുള്ള വിഷമവും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് മനുഷ്യസഹജമായി സംഭവിച്ചതാകാം. ഒരു ലൈവ് ഈവന്റില്‍ സംഭവിക്കാവുന്ന തെറ്റുകളെ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിനെതിരായ ഹേറ്റ് ക്യാംപയിന് ഇതോടെ അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്'- ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രചരണാര്‍ത്ഥം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ എത്തിയതാണ് ആസിഫ് അലി. നടി അമലാ പോളും സംവിധായകന് അര്‍ഫാസും ഒപ്പമുണ്ടായിരുന്നു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment