ആഗോളവ്യാപകമായി മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പണിമുടക്കി

19 July, 2024


ന്യൂയോര്‍ക്ക്: ആഗോളവ്യാപകമായി മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പണിമുടക്കി. തുടര്‍ന്ന് ലോകത്ത് പലയിടത്തും സര്‍വീസ് മേഖല തടസ്സപ്പെട്ടു. വിമാനസര്‍വീസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറായി. ഇന്ത്യ, ഓസ്‌ട്രേലിയ, ജര്‍മ്മനി, യുഎസ്, യുകെ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ ഈ സൈബര്‍ തകരാര്‍ ബാധിച്ചു. ബാങ്കുകള്‍, വിമാനക്കമ്പനികള്‍, ആരോഗ്യ സംവിധാനങ്ങള്‍, അടിയന്തര സേവനങ്ങള്‍ ഉള്‍പ്പടെ സൈബറിടത്തെ തകരാര്‍ മൂലം തടസ്സപ്പെട്ടു.

ഇന്ത്യയില്‍, വിമാനത്താവളങ്ങളില്‍ ഉടനീളം പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇന്‍ സേവനങ്ങളും തടസ്സപ്പെട്ടു.

ഇന്ന് രാവിലെ മുതലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നീലനിറം പ്രത്യക്ഷപ്പെടുകയോ തനിയെ റീ സ്റ്റാര്‍ട്ട് അല്ലെങ്കില്‍ ഷട്ട് ഡൗണ്‍ ആകുന്നതായും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.


Comment

Related News

രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന പ്രസ്താവനകൾ നടത്തി; അഖിൽ മാരാറിനെതിരെ കേസ്
കാന്താരയിൽ അനിഷ്ട സംഭവങ്ങളൊഴിയുന്നില്ല; ജൂനിയർ ആർട്ടിസ്റ്റ് മുങ്ങിമരിച്ചു
കേണൽ സോഫിയ ഖുറേഷിയെ അപമാനിച്ച മധ്യപ്രദേശ് മന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുമെന്ന് ബിജെപി
ആറാട്ടണ്ണൻ തന്നെയും വിളിച്ചിരുന്നു; നടി മായ വിശ്വനാഥ്