മൈക്രോസോഫ്റ്റ് പണിമുടക്കി, റദ്ദാക്കിയത് ഇരുനൂറിലേറെ വിമാനങ്ങള്‍

19 July, 2024


ഡല്‍ഹി: മൈക്രോസോഫ്റ്റ് സ്തംഭിച്ചതോടെ നൂറ് കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ 192 വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും പുതിയ വിമാനം ബുക്ക് ചെയ്യാനോ, റീഫണ്ട് നല്‍കാനോ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇത് തങ്ങളുടെ കൈയിലല്ലെന്നും ലോകം മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. ഒപ്പം 192 വിമാനങ്ങള്‍ റദ്ദാക്കിയതിന്റെ പട്ടികയും ഇന്‍ഡിഗോ പുറത്തുവിട്ടു.

സ്‌പൈസ് ജെറ്റും ആകാശയും ഇന്‍ഡിഗോ നേരിട്ടതിന്റെ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. പല സ്ഥാപനങ്ങളും മാനുവല്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറിയിരിക്കുകയാണ്.





Comment

Related News

ഐടി എഞ്ചിനീയർ മൂന്നര വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി
മദ്യലഹരിയിൽ 84 കാരിയായ അമ്മയെ ബലാത്സം​ഗം ചെയ്തു; മകൻ അറസ്റ്റിൽ
മമ്മൂട്ടിക്ക് കാൻസറോ? സത്യം വെളിപ്പെടുത്തി പി.ആർ ടീം
വിവാഹിതരുടെ അശ്ലീല സംഭാഷണം ; വിവാഹമോചനത്തിന് കാരണമായി പരി​ഗണിക്കാമെന്ന് ഹൈക്കോടതി