കുവൈറ്റില്‍ ബില്‍ഡിംഗില്‍ തീപിടുത്തം, ഒരു മലയാളി കുടുംബത്തിലെ 4 പേര്‍ മരിച്ചു

20 July, 2024


അബ്ബാസിയ : കുവൈറ്റില്‍ ബില്‍ഡിങിന് തീ പിടിച്ച് മലയാളി കുടുംബം മരിച്ചു. അബ്ബാസിയായിലെ ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 മണിക്കാണ് സംഭവം. തിരുവല്ല നീരേറ്റുപുരം സ്വദേശികളായമാത്യുവും ഭാര്യ ലിനി എബ്രഹാമും, ഇവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ പോയ ശേഷം ജൂലൈ 19 വെള്ളിയാഴ്ച്ചയാണ് നാട്ടില്‍ നിന്നും മടങ്ങി വന്നത്. എ സി യില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. 

ഇക്കഴിഞ്ഞ ജൂണ്‍ 12 നാണ് മംഗഫിലുള്ള എന്‍ ബി റ്റി സി കമ്പനിയുടെ ക്യാമ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ മരണമടഞ്ഞത്.


Comment

Related News

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു
കണ്ണാടിയിലേക്ക് എന്നെത്തന്നെ നോക്കാൻ ഞാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങൾ; ആ ദിവസങ്ങളെപ്പറ്റി വീണ മുകുന്ദൻ
ആദിത്യൻ പോയി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ
ഇനി വെന്റിലേറ്റർ വേണ്ട; പോപ്പ് സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ