സോഫ്റ്റ്‌വെയർ എഞ്ചിനീയർ പുഴയിൽ ചാടി ജീവനൊടുക്കി

23 July, 2024

പൂനെ: സോഫ്റ്റ്‌വെയർ എഞ്ചിനീയർ പുഴയിൽ ചാടി ജീവനൊടുക്കി. വിശാൽ പ്രമോദ് സാൽവിയാണ് ബൊപ്പോഡിയിൽ നദിയിൽ ചാടി ആത്മഹത്യ ചെയ്തത്.

മാനേജരുടെ മാനസിക പീഡനം അസഹനീയമായതോടെയാണ് ഇയാൾ ജീവനൊടുക്കിയത്.

 ജൂൺ 21-നാണ് സംഭവം നടന്നതെങ്കിലും ജൂലൈ 21 ഞായറാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിശാലിൻ്റെ സഹോദരി പ്രീതി അമിത് കാംബ്ലെ നൽകിയ പരാതിയിൽ യെർവാഡ ആസ്ഥാനമായുള്ള ഐടി കമ്പനിയുടെ മാനേജർ സീഷൻ ഹൈദറിനെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി വിശാൽ ഈ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. സീഷൻ ഹൈദർ വിശാൽ സാൽവിയെ മറ്റ് ജീവനക്കാർക്ക് മുന്നിൽ അപമാനിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തൻ്റെ മരണത്തിന് ഉത്തരവാദി മാനേജറാണെന്ന കുറിപ്പോടെ സീഷൻ ഹൈദറിന്റെ ചിത്രം വിശാൽ വാട്സ്ആപ് സ്റ്റാറ്റസ് ആക്കിയിരുന്നതായും എഫ്ഐആറിൽ പറയുന്നു.

Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി