ഹോസ്റ്റലില്‍ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

25 July, 2024

ബംഗളൂരു: ഹോസ്റ്റലില്‍ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കോറമംഗല വി ആര്‍ ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ച രാത്രി 11.10നും 11.30നും ഇടയിലാണ് സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ഡിസിപി വ്യക്തമാക്കി. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി