ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ പീഡിപ്പിച്ചു:പ്രതിക്ക് 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

25 July, 2024


ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

ചീമേനി തിമിരി ചെമ്പ്രക്കാനത്തെ ചെങ്ങാലിമറ്റം വീട്ടിൽ രാജു തോമസ് എന്ന സെബാസ്റ്റ്യനെയാണ് (55) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

ഇപ്പോൾ പടിയൂർ പൂവ്വത്തെ കിഴക്കേപറമ്പിൽ വീട്ടിൽ താമസിക്കുന്ന ഇയാൾ 2020 മാർച്ചിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 

അന്നത്തെ ഇരിക്കൂർ എസ്.ഐ.കെ.പി.ശ്രീ ഹരിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി