മകൻ കിടപ്പുരോഗിയായ അച്ഛനെ അടിച്ചുകൊന്നു

26 July, 2024


കൊല്ലം: മകൻ കിടപ്പുരോഗിയായ അച്ഛനെ അടിച്ചുകൊന്നു. സംഭവത്തിൽ  പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മർദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്‌തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി