കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു

26 July, 2024


പത്തനംതിട്ട‌: കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു. തിരുവല്ല തുകലശ്ശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജഡ തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണ് സംഭവം. പൊലീസ് പട്രോളിങ്ങിനിടെയാണ് കാർ കത്തുന്നത് കണ്ടത്. മാരുതി വാഗണർ കാറാണ് കത്തിനശിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി