സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി

31 July, 2024


തൃശൂർ: തന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും ഏകമകളുടെ പേരിലെഴുതിവച്ച് തൃശൂർ വാടാനപ്പള്ളിയിൽ 52കാരി ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയിൽ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകൾക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

വീട്ടുവളപ്പിൽ മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകൾ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. പൂ‌ർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ദുബായിലായിരുന്ന മകൾ ബിലു ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോൽ സൂക്ഷിച്ചിരിക്കുന്ന ഇടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേയ്ക്ക് കയറിയപ്പോൾ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകൾ അയൽക്കാരെ വിളിച്ചുവരുത്തി നടത്തിയ തിരച്ചിലിലാണ് കത്തിത്തീർന്ന ചിത കണ്ടെത്തിയത്.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി