വയനാട് ദുരന്തം; 25 -ലക്ഷം രൂപ സംഭാവന നൽകി അല്ലു അർജുൻ

05 August, 2024

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 -ലക്ഷം രൂപ  സംഭാവന നൽകി അല്ലു അർജുൻ.

വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാ‍ർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി, ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

Comment

Editor Pics

Related News

റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു.
ഇന്ന് സെപ്റ്റംബർ 8, പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ
ട്രാൻസ്ജെൻഡറിന്‍റെ പരാതിയിൽ ആറാട്ടണ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പിന്നീടേക്ക് മാറ്റി
നടൻ വിജയി യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻറെ അംഗീകാരം