Or copy link
06 August, 2024
വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ മരണം 402 ആയി. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ബാക്കിയുള്ളവരുടെ സംസ്കാരം ഇന്ന് പുരോഗമിക്കുകയാണ്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുക. വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തുക. ഹാരിസൺ പ്ലാന്റേഷൻ ഭൂമിയിൽ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്.
അതേസമയം തിരച്ചിലിൻ്റെ ഭാഗമായി ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള സ്കാനിംഗ് ദൗത്യവുമായി ഒരു ഹെലികോപ്റ്റർ സ്പെഷ്യൽ ടീമുമായി നാളെ രാവിലെ 8 മണിക്ക് എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്യും.
ആറ് സോണുകളായി തിരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സൂചിപ്പാറ സൺറൈസ് വാലിയിൽ നിന്നുമുള്ള വനമേഖലകൾ കേന്ദ്രീകരിച്ചാകും നാളെ പരിശോധന. രാവിലെ 8 മണിയോടെ വനമേഖലകൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങും. സൈന്യവും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന് നേതൃത്വം നൽകും എയർ ലിഫ്റ്റിലൂടെ ഇവിടെ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങൾ നീക്കം ചെയ്യും . ഇതിനുവേണ്ടി പ്രത്യേകം ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment