Or copy link
ന്യൂഡൽഹി: ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷേക്ക് ഹസീന ഇന്ത്യയിൽ തുടരും. യുകെയിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ തുടരുന്നതിന് ഹസീനയ്ക്ക് താത്കാലിക അനുമതി മാത്രമാണ് നൽകിയിരിക്കുന്നത്.
സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച രാജിവച്ച ഹസീന ഇന്നലെ വൈകീട്ട് ആറുമണിയോടെ ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇറങ്ങിയത്. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് രാഷ്ട്രീയ അഭയം നൽകുന്നത് സംബന്ധിച്ച് യുകെ സർക്കാരിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്ലി സൺ റിപ്പോർട്ട് ചെയ്തു.
അതേസമയം, ധാക്കയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 'ഹസീന രാജിവച്ചു, ഒരു ഇടക്കാല സർക്കാർ ചുമതലകൾ ഏറ്റെടുക്കുന്നു. രാജ്യത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ദയവായി സഹകരിക്കുക'- ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വഖാർ-ഉസ്-സമാൻ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ കണ്ടെന്നും ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി ഹസീന സർക്കാരിനെതിരായി നടന്ന പ്രതിഷേധത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment