Or copy link
11 September, 2024
തനിക്കെതിരെ എത്തിയ ലൈംഗികാരോപണം ഗൂഢാലോചനയെന്ന് ഉന്നയിച്ച് ക്രൈം ബ്രാഞ്ചിന് പരാതി നൽകി നടൻ നിവിൻ പോളി. സിനിമയിൽ ഉള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കിയാണ് നിവിൻ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തി പരാതി നൽകിയത്.
തനിക്കെതിരായ പീഡന പരാതി ചതിയാണെന്നും താൻ നിരപരാധിയാണെന്നും പരാതിയിൽ പറയുന്നുണ്ട്. സെപ്റ്റംബർ 3ന് ആണ് നിവിൻ പോളിക്കെതിരെ പീഡനാരോപണം എത്തിയത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയാണ് എത്തിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ചെയ്തു.
അന്ന് രാത്രി തന്നെ തനിക്കെതിരെ എത്തിയ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെ പോകുമെന്നും നിവിൻ പ്രസ് മീറ്റിൽ വ്യക്തമാക്കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഡിസംബർ 14ന് നിവിൻ പോളി വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നുവെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ ആയ വിനീത് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു.
ഡിസംബർ 14ന് ഷൂട്ടിംഗിൽ നിവിൻ പോളി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ച് നടൻ ഭഗത് മാനുവലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പീഡനം നടന്ന തിയ്യതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി നൽകിയത്.
2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നും പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചിരുന്നു.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment