ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

13 September, 2024

ലൈംഗിക പീഡനക്കേസിൽ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജി 23 ന് വീണ്ടും പരിഗണിക്കും.പരാതിക്കാരി പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളിൽ വൈരുധ്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ജയസൂര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് തിരികെ എത്തുമെന്നാണ് താരം നേരത്തെ വ്യക്തമാക്കിയിരുന്നത്. 

നിലവിൽ വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്. 

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ്  പീഡിപ്പിച്ചെന്ന് ജൂനിയ‍ർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു.

ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ മറ്റൊരു നടി കൂടി താരത്തിനെതിരെ എത്തി. 48 മണിക്കൂറിനകം രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് കൂടി ജയസൂര്യക്കെതിരെ കരമന പൊലീസ് രജിസ്റ്റർ ചെയ്തു. 

2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് നടിയുടെ പരാതി. കരമന പൊലീസ് ആണ് കേസ് എടുത്തത്. ബാത്ത്‌റൂമിൽ പോയി വരുന്ന സമയത്ത് പുറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് നടി പരാതിയിൽ പറയുന്നത്. 

Comment

Editor Pics

Related News

സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തല്ലി; പത്മപ്രിയ പറഞ്ഞു
അമൽ നീരദിന്റെ ബോ​ഗെയ്ൻ വില്ലയിലെ ​ഗാനം സാത്താനികമോ? സമൂഹമാധ്യമത്തിൽ വൻചർച്ച
പേജർ സ്ഫോടനം; മലയാളി റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്
മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും: ചെറിയാൻ ഫിലിപ്പ്