നെപ്പോട്ടിസം ഒരു യാഥാർത്ഥ്യം; നടി രാകുൽ പ്രീത് സിങ്

13 September, 2024

നെപ്പോട്ടിസം ഒരു യാഥാർത്ഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും നടി രാകുൽ പ്രീത് സിങ്."ഇതാണ് യാഥാർഥ്യം. സിനിമകൾ എനിക്ക് നഷ്ടമായി. ഇത് എത്രയും വേഗം മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്. നാളെ, എൻറെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവർക്ക് വരാൻ ഞാൻ അനുവദിക്കില്ല.

അതുപോലെ, സ്റ്റാർ കിഡ്സിന് എളുപ്പം സിനിമയിൽ എത്താൻ സാധിക്കുന്നുവെങ്കിൽ അത് അവരുടെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്തതു കൊണ്ടാണ്. അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാൻ ചിന്തിക്കുന്നില്ല. അത് ഒരു യാഥാർഥ്യമാണ്, സിനിമകൾ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതിൽ എനിക്ക് ദു:ഖമില്ല.

Comment

Editor Pics

Related News

സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തല്ലി; പത്മപ്രിയ പറഞ്ഞു
അമൽ നീരദിന്റെ ബോ​ഗെയ്ൻ വില്ലയിലെ ​ഗാനം സാത്താനികമോ? സമൂഹമാധ്യമത്തിൽ വൻചർച്ച
പേജർ സ്ഫോടനം; മലയാളി റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്
മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും: ചെറിയാൻ ഫിലിപ്പ്