ഐ ആം കാതലൻ ഇന്ന് തിയറ്ററുകളിൽ, വൻ പ്രതീക്ഷയോടെ അണിയറപ്രവർത്തകർ

07 November, 2024


ഗിരീഷ് എ ഡിയും നസ്ലെനും ഒന്നിക്കുന്ന ഐ ആം കാതലൻ ഇന്ന് തിയറ്ററുകളിൽ എത്തും. പ്രേമലു നേടിയ വൻ വിജയം ഐ ആം കാതലൻറെ കേരള സ്ക്രീൻ കൗണ്ടിലും പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ 208 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സിനിമകൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം കാതലൻ. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ- ഒബ്‌സ്‌ക്യൂറ, പിആർ ഒ - ശബരി.

Comment

Editor Pics

Related News

മയക്കുമരുന്ന് വിൽപ്പന; നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍
ഫിൻജാൽ ദുരന്തം; 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം ചെയ്തു.
നടി ധന്യ മേരി വർഗീസിന്റെ 1.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ