ഇന്ത്യ നിരോധിച്ച സൽമാൻ റുഷ്ദിയുടെ ‘ദി സാത്താനിക് വേഴ്‌സസ്’ ഇന്ത്യയ്ലെത്തും, വിലക്ക് നീക്കി കോടതി

08 November, 2024


ഇന്ത്യ നിരോധിച്ച  പ്രശസ്ത ഇന്തോ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വിവാദ നോവൽ ‘ദി സാത്താനിക് വേഴ്‌സസ്’ ഇന്ത്യയ്ലെത്തും. ‘ദി സാത്താനിക് വേഴ്‌സസ്സിന് ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് നീങ്ങിയതോടെയാണ് നോവൽ ഇന്ത്യയിൽ ലഭ്യമാകുക. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് 36 വർഷത്തിനിപ്പുറമാണ് വിലക്ക് നീങ്ങുന്നത്.

ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ സാത്താനിക് വേഴ്‌സസിന് ലോകത്ത് ആദ്യമായി വിലക്കേർപ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന് ആരോപിച്ച് 1988ൽ രാജീവ് ഗാന്ധിയുടെ നേതൃത്തിലുള്ള കോൺഗ്രസ് സർക്കാരാണ് വിലക്ക് ഏർപ്പെടുത്തിയത്. നോവൽ ഇറക്കുമതി ചെയ്യുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ 1989 ഫെബ്രുവരി 14ന് റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി ഉത്തരവും പുറപ്പെടുവിച്ചു. പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വിൽപനയും ഇറാൻ ഭരണകൂടം വിലക്കിയിരുന്നു.

Comment

Editor Pics

Related News

മയക്കുമരുന്ന് വിൽപ്പന; നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍
ഫിൻജാൽ ദുരന്തം; 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം ചെയ്തു.
നടി ധന്യ മേരി വർഗീസിന്റെ 1.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ