അമ്മയുടെ കൺമുമ്പിൽ സഹോദരങ്ങൾ സഹോദരനെ അടിച്ചുകൊന്നു

09 November, 2024


തൊടുപുഴ: അമ്മയുടെ കൺമുമ്പിൽ അനുജനും അനുജത്തിയും ചേട്ടനെ അടിച്ചുകൊന്നു. പള്ളിക്കുന്ന് വുഡ്ലാൻഡ്‌സ് എസ്റ്റേറ്റിൽ കൊല്ലമറ്റത്തിൽ ബാബുവിന്റെ മകൻ ബിബിൻ (29) ആണ് കൊല്ലപ്പെട്ടത്. പീരുമേട്ടിലാണ് സംഭവം.  കേസിൽ സഹോദരങ്ങളായ വിനോദ് (24), ബിനിത (26), അമ്മ പ്രേമ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യയെന്ന് ബന്ധുക്കൾ സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ പോസ്റ്റ്‌മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബിബിനെ ആശുപത്രിയിലെത്തിച്ച പ്രതികൾ സംഭവം ആത്മഹത്യയാണെന്നാണ് പ്രചരിപ്പിച്ചത്.

Comment

Editor Pics

Related News

ഗ‍ർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ
ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട നിലയില്‍
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ
അമ്മയുടെ കൺമുമ്പിൽ സഹോദരങ്ങൾ സഹോദരനെ അടിച്ചുകൊന്നു