അമ്മ സംഘടനയുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, ആരായാലും ന്യായത്തിന്റെ കൂടെയാണ് നിൽക്കേണ്ടത്; നടൻ കുഞ്ചാക്കോ ബോബൻ

09 November, 2024


അമ്മ സംഘടനയുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പൃഥ്വിരാജും വിജയരാഘവനും വരുന്നത് നല്ലതാണെന്നും കു‍ഞ്ചാക്കോ ബോബൻ പറഞ്ഞു.

‘ആരായാലും ന്യായത്തിന്റെ കൂടെയാണ് നിൽക്കേണ്ടത്. കുറ്റാരോപിതർ തങ്ങളുടെ നേരെയുയർന്ന ആരോപണം തെറ്റാണെങ്കിൽ അത് തെളിയിക്കണം. ആർക്കും എന്തും അടിസ്ഥാനമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങൾ അവരുടെ കുടുംബത്തെ വരെ ബാധിച്ചേക്കാം.

എന്നാൽ, കുറ്റം നടന്നിട്ടുണ്ടെങ്കിൽ ഇരയെയാണ് പിന്തുണയ്ക്കേണ്ടത്. കുറെ നാളുകൾക്ക് മുമ്പ് നടന്ന കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ആരും മനഃപൂർവ്വമായി അമ്മയിൽ നിന്നും മാറ്റിനിർത്തിയിട്ടോ, മാറിനിന്നിട്ടോ ഇല്ല. കമ്മ്യൂണിക്കേഷന്റെ ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. അതിനൊക്കെ അപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവർ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഞാനുണ്ടാകും.

Comment

Editor Pics

Related News

മയക്കുമരുന്ന് വിൽപ്പന; നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍
ഫിൻജാൽ ദുരന്തം; 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം ചെയ്തു.
നടി ധന്യ മേരി വർഗീസിന്റെ 1.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ