വ്ലോഗർ അർജുൻ സുന്ദരേശനും അപർണ പ്രേംരാജും വിവാഹിതരായി

09 November, 2024


സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്ലോഗർ അർജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്.

അപർണയുമായി അർജുൻ പ്രണയത്തിലാണെന്ന വിവരം ഈയടുത്താണ് വെളിപ്പെടുത്തിയത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും അർജുന് ഒരു മില്യൺ ഫോളോവേഴ്‌സുണ്ട്. അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.

Comment

Editor Pics

Related News

മയക്കുമരുന്ന് വിൽപ്പന; നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍
ഫിൻജാൽ ദുരന്തം; 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം ചെയ്തു.
നടി ധന്യ മേരി വർഗീസിന്റെ 1.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ