നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

12 November, 2024


ചെന്നൈ: അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. തെലുങ്കരെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടും തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹര്‍ജിയില്‍ പറയുന്നു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ ആരോപിച്ചു.

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സമന്‍സ് നല്‍കാന്‍ എഗ്മൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയപ്പോഴാണു വീട് പൂട്ടിയ നിലയിലായിരുന്നു. നടിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.

ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തുള്ള കസ്തൂരിയുടെ പ്രസംഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയവരുടെ പിന്‍തലമുറക്കാരാണ് തെലുങ്കര്‍ എന്നാണ് നടി പറഞ്ഞത്.

Comment

Related News

ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് വിലക്കിയേക്കും
ഷൈൻ ടോം ചാക്കോയേയും മേക്കപ്പ് ആർട്ടിസ്റ്റിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യേണ്ടെന്ന് പോലീസ്
'നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ; ഷൈൻ ടോം ചാക്കോയുടെ സിനിമയുടെ പോസ്റ്റർ പുറത്ത്
നടൻ ഷൈൻ ടോം ചാക്കോ ഉപയോ​ഗിക്കുന്നത് മെത്താംഫെറ്റാമൈനും കഞ്ചാവും