ബലാത്സംഗക്കേസ്; സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

12 November, 2024


ന്യൂഡല്‍ഹി:  സിദ്ദിഖിന്റെ ബലാത്സംഗക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Comment

Related News

ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് വിലക്കിയേക്കും
ഷൈൻ ടോം ചാക്കോയേയും മേക്കപ്പ് ആർട്ടിസ്റ്റിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യേണ്ടെന്ന് പോലീസ്
'നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ; ഷൈൻ ടോം ചാക്കോയുടെ സിനിമയുടെ പോസ്റ്റർ പുറത്ത്
നടൻ ഷൈൻ ടോം ചാക്കോ ഉപയോ​ഗിക്കുന്നത് മെത്താംഫെറ്റാമൈനും കഞ്ചാവും