50 ലക്ഷം നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ കൊല്ലുമെന്ന് ഭീഷണി; അഭിഭാഷകൻ അറസ്റ്റിൽ

13 November, 2024


മൂംബൈ: 50 ലക്ഷം നൽകിയില്ലെങ്കിൽ ബോളീവുഡ് താരം ഷാരൂഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഇയാൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.ഭാരതീയ നാഗരിത് സംഹിത 308(4), 351 (3)(4) വകുപ്പുകൾ പ്രകാരമാണ് നടപടി. ബാന്ദ്ര പൊലീസിന് ലഭിച്ച സന്ദേശം അനുസരിച്ച് 50 ലക്ഷം രൂപ തന്നില്ലെങ്കിൽ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. ഛത്തീസ്ഗഡിലെ റായ്പൂരാണ് ഫോൺ കോളിന്റ ഉറവിടം എന്ന് ഗുംബൈ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം തന്റെ ഫോൺ നവംബർ രണ്ടിന് കാണാതായെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ ഫോൺ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം.
നവംബർ ഏഴിനാണ് ഷാരൂഖ് ഖാന് ഫോൺ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Comment

Related News

മലയാള സിനിമയിലെ ഡ്ര​ഗ് ലേഡി അറസ്റ്റിൽ; സിനിമയിലുള്ളവരുമായി അടുത്ത ബന്ധമെന്ന് സൂചന
മുടി മുറിക്കാൻ പറഞ്ഞ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊലപ്പെടുത്തി
ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി സ്ത്രീ ആത്മഹത്യ ചെയ്തു
സൗദി അറേബ്യയിൽ ഇനി വിദേശികൾക്ക് ഭൂമി വാങ്ങാം