Or copy link
താൻ പൂർണ്ണ ആരോഗ്യവതിയാണെന്ന് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) താൻ്റെ ആരോഗ്യത്തിൽ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടുന്നില്ലെന്നാണ് സുനിത വില്യംസ് വ്യക്തമാക്കിയത്. വീഡിയോ അഭിമുഖത്തിൽ, ദ ഡെയ്‌ലി മെയിൽ, ന്യൂയോർക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾ ഉന്നയിച്ച ആശങ്കകളോട് സ്‌പേസ് സ്റ്റേഷൻ കമാൻഡർ പ്രതികരിച്ചു. "ഞാൻ ഇവിടെ എത്തിയപ്പോൾ എനിക്കുണ്ടായിരുന്ന അതേ ഭാരമാണ് ഇപ്പോഴുമുള്ളത്," അടുത്തിടെ പ്രചരിച്ച ചിത്രങ്ങളെ അടിസ്ഥാനമാക്കി ഉയർന്ന വിവാദങ്ങളിലാണ് പ്രതികരണം.
പേശികളിലും അസ്ഥി സാന്ദ്രതയിലും മൈക്രോ ഗ്രാവിറ്റിയുടെ ഫലങ്ങളെ ചെറുക്കാൻ ബഹിരാകാശയാത്രികർ പിന്തുടരുന്ന കർശനമായ വ്യായാമ മുറകൾ കാരണം തൻ്റെ ബാഹ്യ രൂപം മാറിയെന്ന് അവർ വിശദീകരിച്ചു.
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
Comment