ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് യുഎസിലേയ്ക്ക് മടങ്ങിയെത്തണം; വിദേശ വിദ്യാർഥികളോട് യുഎസ് സർവകലാശാലകൾ

30 November, 2024


വാഷിങ്ടൺ: ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20 ന് മുമ്പ് യുഎസിലേയ്ക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാർഥികളോട് യുഎസ് സർവകലാശാലകൾ. 

അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉൾപ്പെടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സർവകലാശാലകളുടെ നീക്കം.

യുഎസിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികളേയും പ്രൊഫണഷനുകളേയും ഇത് ബാധിക്കും. 2017ൽ ഏഴ് മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയത് ഏറെ ആശങ്കകൾ ഉണ്ടായിക്കിയിരുന്നു. ഒന്നാം ട്രംപ് ഭരണകാലത്തായിരുന്നു ഇത്. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും സർവകലാശാലകളും. ഈ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതിന് മുമ്പ് വിദ്യാർഥികളുടെ യാത്രാ പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് വേണ്ടി സർവകലാശാലകൾ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. യുഎസിന് പുറത്തുള്ള വിദേശ വിദ്യാർഥികളോടും ജീവനക്കാരോടും എത്രയും പെട്ടെന്ന് തിരികെ എത്താനാണ് നിർദേശം. എന്നാൽ ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയം ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക നിർദേശങ്ങളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് യുഎസിലെ ഇന്ത്യൻ പൗരൻമാരോട് യാത്രാ നിയന്ത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാണ് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

Comment

Related News

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
യുഎസിൽ ഭാര്യയെയും മകനെയും വെടിവച്ചു കൊന്ന് ഇന്ത്യക്കാരൻ ജീവനൊടുക്കി
മാർക്കിന് നൂറിൽ നൂറ് മാർക്ക്; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് നിയുക്ത കനേഡിയൻ പ്രധാനമന്ത്രി
അമേരിക്കയിലെ ട്രക്ക് ഡ്രൈവേഴ്സിന് ഇം​ഗ്ലീഷ് ഭാഷ നിർബന്ധം; ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്